വൈറ്റ് ഹൗസ് അക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

അറ്റ്‌ലാന്റ: അമേരിക്കന്‍ വൈറ്റ് ഹൗസ് അക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. സ്‌ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച് വൈറ്റ് ഹൗസ് തകര്‍ക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില്‍ ജലാല്‍ തഹീബ് (21) എന്ന യുവാവാണ് പിടിയിലായത്. വൈറ്റ് ഹൗസും സ്വാതന്ത്ര്യപ്രതിമയും ആക്രമിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് എഫ്ബിഐ പറയുന്നു.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്ബിഐ) യുവാവിന്റെ നീക്കങ്ങളെക്കുറിച്ചു സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. യുവാവിന്റെ ചിന്താഗതിയുള്ള ആളുകളെന്ന രീതിയില്‍ വിശ്വാസം ആര്‍ജിച്ച് വിവരങ്ങള്‍ മനസ്സിലാക്കി ഒടുവില്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവിന് സ്വന്തം കാര്‍ വിറ്റാണ് ഇയാള്‍ സന്നദ്ധത പണം കണ്ടെത്തിയത്. വൈറ്റ്ഹൗസിന്റെ രേഖാചിത്രവും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയതുമായ തെളിവുകള്‍ ലഭിച്ചിരുന്നു.

Top