ഇസ്രായേലുമായുള്ള ആയുധ കച്ചവടത്തിന് അനുമതി നല്‍കി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇസ്രായേലുമായി ആയുധ കച്ചവടത്തിന് ഒരുങ്ങി അമേരിക്ക. പലസ്തീനിലെ നരനായാട്ട് തുടര്‍ന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ യു.എസ് വൈറ്റ് ഹൗസ് അനുമതി നല്‍കിയത്. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ആയുധക്കച്ചവടത്തിനെതിരെ ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തി. വെടിനിര്‍ത്തലിന് യാതൊരു സമ്മര്‍ദവും ചെലുത്താതെ, സ്മാര്‍ട്ട് ബോംബുകള്‍ കച്ചവടം നടത്തുന്നതിലൂടെ കൂടുതല്‍ കൂട്ടക്കുരുതി നടത്താന്‍ മാത്രമേ സഹായിക്കൂവെന്ന് ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Top