ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡലിനെ ട്രംപ് പുറത്താക്കി

വാഷിംഗ്ടണ്‍ ഡിസി: ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡലിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ഭാര്യ മെലാനിയയുടെ ശക്തമായ സമ്മര്‍ദ്ദത്തിലാണ് മിറയെ പുറത്താക്കിയത്. ഒക്ടോബറിലെ തന്റെ ആഫ്രിക്കന്‍ പര്യടനം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയാണ് മെലാനിയയെ പ്രകോപിപ്പിച്ചത്.

ഇടക്കാല തെരഞ്ഞെടുപ്പിനു പിന്നാലെ വൈറ്റ്ഹൗസില്‍ വലിയ സ്ഥാനചലനങ്ങള്‍ക്ക് പ്രസിഡന്റ് ട്രംപ് പദ്ധതിയിടുന്നതായ സൂചനകള്‍ക്കിടെയാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസമാണ് മിറ റിക്കാര്‍ഡലിനെ പുറത്താക്കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയത്. മെലാനിയയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നത് മിറയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Top