വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണം; കേരള കോണ്‍ഗ്രസ് വെള്ളിയാഴ്ച കത്ത് നല്‍കും

കോട്ടയം: പാര്‍ട്ടി വിപ്പ് ലംഘിച്ച പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം വെള്ളിയാഴ്ച കത്ത് നല്‍കും. റോഷി അഗസ്റ്റിന്‍ എംഎല്‍എയാകും സ്പീക്കര്‍ക്ക് കത്ത് നല്‍കുക.

അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ട് ചെയ്തതിനെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്.

അതേസമയം, നിയമസഭയില്‍ ഹാജരാകാതിരുന്ന സി.എഫ് തോമസിനെതിരെ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

Top