വിപ്പ് ലംഘനം; സ്പീക്കറുടെ കത്ത് കിട്ടിയില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: വിപ്പ് ലംഘനത്തില്‍ സ്പീക്കറുടെ കത്ത് ലഭിച്ചില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കത്ത് കിട്ടിയാല്‍ വിശദീകരണം നല്‍കും. വിപ്പ് താന്‍ തന്നെ ആണെന്ന് നിയമസഭാ രേഖകളില്‍ വ്യക്തമാണെന്നും ആശങ്കകളില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വിപ്പ് ലംഘിച്ചെന്ന ജോസഫ് വിഭാഗത്തിന്റെ പരാതിയിലാണ് റോഷി അഗസ്റ്റിനും പ്രൊഫസര്‍ ജയരാജിനും സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. വിപ്പ് ലംഘിച്ചെന്ന മോന്‍സ് ജോസഫിന്റെ പരാതിയിലാണ് നോട്ടീസ് നല്‍കിയത്.

Top