കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഗൗരവ പൂര്‍വമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോര്‍ഡ് അംഗങ്ങള്‍ പലതും പറയും. ഇഡി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇഡി പല സ്ഥലത്തും പോകുന്നുണ്ട്.
ഇഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുല്‍ ഗാന്ധിയും ഇഡിയുടെ മുന്നിലുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു തരത്തിലും വീട്ടു വീഴ്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്‍ഡ്യ സഖ്യത്തിലെ ഏകോപന സമിതിയിലെ സിപിഎം പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് എം വി ഗോവിന്ദന്‍ ഒഴിഞ്ഞ് മാറി. വിശാല സഖ്യത്തില്‍ സിപിഐഎം ശക്തമായുണ്ടാകും. 28 പാര്‍ട്ടികളോടൊപ്പം സിപിഐഎമ്മുമുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.