ഏത് കോടതിക്കാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അവസാനിപ്പിക്കാനാവുക; സുപ്രിംകോടതി

ഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ആര്‍ക്കാണ് അവസാനിപ്പിക്കാന്‍ സാധിക്കുകയെന്ന് സുപ്രിംകോടതി. 26 ആഴ്ച പ്രായമെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് തിരികെ വിളിച്ചാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയതിന് ശേഷമാണ് എയിംസ് അധികൃതര്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്.

ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പുണ്ടെന്നും ജീവന്റെ ചലനങ്ങള്‍ കാണിക്കുന്നുണ്ടെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ഹിമ കോഹ്ലിയുടെ പരാമര്‍ശം. ഉത്തരവിന് ശേഷം മാത്രം എന്തുകൊണ്ടാണ് എന്തുകൊണ്ട് നേരത്തെ ചെയ്തില്ല. ഏത് കോടതിക്കാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അവസാനിപ്പിക്കാനാവുക. തീര്‍ച്ചയായും ഞങ്ങള്‍ക്ക് കഴിയില്ല. ജസ്റ്റിസ് ഹിമ കോഹ്ലി ചൂണ്ടികാട്ടി.

ഗര്‍ഭിണിയുടെ ഭാഗം കൂടി കേട്ടശേഷം പുതിയ തീരുമാനമെടുക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹര്‍ജി രണ്ട് മണിക്ക് സുപ്രിംകോടതി വീണ്ടും പരിഗണിക്കുക. മൂന്നാമതൊരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആരോഗ്യമില്ലെന്നും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 

Top