വാക്‌സിനെവിടെ? കേന്ദ്രത്തോട് ചോദ്യങ്ങളുന്നയിച്ച് സിദ്ധാര്‍ത്ഥ്

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് രണ്ടാം തരംഗം നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിശിതമായി ചോദ്യം ചെയ്ത് നടന്‍ സിദ്ധാര്‍ത്ഥ്. കഴിഞ്ഞ ദിവസങ്ങളിലും താരം കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ത്യ വാക്‌സിന്‍ ക്ഷാമം നേരിടുകയാണെന്നും ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ എവിടെയെന്നുമാണ് സിദ്ധാര്‍ത്ഥിന്റെ ചോദ്യം.

വര്‍ഷാവസാനത്തോടെ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഗുളികള്‍ വിപണിയിലെത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ വാക്‌സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്‌സിന്‍ എവിടെയാണെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാറിന് ഔദ്യോഗികമായി വാര്‍ റൂം പോലുമില്ലെന്ന കാര്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.

‘രാജ്യത്തെ ആരോഗ്യ സംവിധാനം തകര്‍ന്നിട്ടില്ലെന്നും എന്നാല്‍ മികച്ച ഭരണത്തിന്റെ അഭാവത്തില്‍ അത് താമസിയാതെ തകരും. പകര്‍ച്ചവ്യാധിക്കെതിരായ ഈ യുദ്ധത്തില്‍ പങ്കുചേരുന്ന എല്ലാവര്‍ക്കും നന്ദി. പോരാട്ടത്തില്‍ സഹായിക്കുന്ന ഓരോ ഹീറോയ്ക്കും സ്‌നേഹവും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ സേവനത്തിന് നന്ദി.’-സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

 

Top