യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ മതഗ്രന്ഥങ്ങളില്‍ 6758 എണ്ണം കാണാമറയത്ത്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ മതഗ്രന്ഥങ്ങളില്‍ 6758 എണ്ണം കാണാമറയത്തെന്ന് റിപ്പോര്‍ട്ട്. കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാര്‍സലില്‍ കണക്ക് പ്രകാരം കാണേണ്ട 6758 മതഗ്രന്ഥങ്ങള്‍ എവിടെയെന്ന് ഇപ്പോഴും കണ്ടെത്താനായില്ല. കസ്റ്റംസിന്റെ രേഖകള്‍ അനുസരിച്ച് കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 250 പാക്കറ്റുകള്‍ക്ക് 4479 കിലോ ഭാരമുണ്ട്. ഇവ മതഗ്രന്ഥമായിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 500 ഗ്രാമിലധികം ഭാരമുണ്ട് ഓരോ ഗ്രന്ഥത്തിനും. ഈ കണക്ക് വച്ചുനോക്കുമ്പോള്‍ 7750 മതഗ്രന്ഥങ്ങള്‍ എത്തിയിരിക്കണം.

32 പാക്കറ്റുകളാണ് സി ആപ്റ്റില്‍ എത്തിച്ചത്. ഒരു പാക്കറ്റിലുണ്ടായിരുന്ന 24 മതഗ്രന്ഥങ്ങള്‍ സി ആപ്റ്റ് ജീവനക്കാര്‍ എടുത്തെന്നാണ് മന്ത്രി ജലീല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 992 ഗ്രന്ഥങ്ങളാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. കണക്ക് പ്രകാരം ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങള്‍ ആര് എവിടേക്ക് കൊണ്ടുപോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. അക്കാര്യത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Top