വി.എസിന്റെ ഭാവനാസൃഷ്ടിയെന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ എവിടെ ?

മുല്ലപ്പെരിയാർ ഡാമിൻ്റെ അവസ്ഥ ഗുരുതരമെന്ന് ഒന്നര പതിറ്റാണ്ടു മുൻപ് മുന്നറിയിപ്പ് നൽകിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്ചുതാനന്ദനാണ്. അന്ന് വി.എസിനെ നിയമസഭയിൽ പോലും പരിഹസിച്ചവർക്ക്, ഇന്ന് ഒരു മിണ്ടാട്ടമില്ല. സുപ്രീം കോടതിയിൽ നിന്നും എതിരായ വിധി വന്നതിന് കാരണം, അഭിഭാഷകർക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ കാര്യങ്ങൾ ശരിയാവിധം പറഞ്ഞ് കൊടുക്കാതിരുന്നതു കൊണ്ടാണെന്നാണ്, വി.എസ് ആരോപിച്ചിരുന്നത്.ഈ ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്നും, പിന്നീട് സസ്പെൻഷനിലായ സംഭവം ചൂണ്ടിക്കാട്ടി വി.എസ് തുറന്നടിക്കുന്നു. വി.എസിൻ്റെ നിലപാട് വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ, നാം ഓർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്…(വീഡിയോ കാണുക)

Top