‘ഈ രാവും മായുമ്പോൾ…’; ഉല്ലാസത്തിലെ അടുത്ത ഗാനം പുറത്ത്

ഷെയ്‍ന്‍ നിഗം നായകനായി എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ഈ രാവും’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അക്ബർ ഖാൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ എത്തും. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.

Top