ആക്രി തുറന്നപ്പോള്‍ സ്റ്റീല്‍ ബോംബ്‌ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ അസം സ്വദേശികളായ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആക്രി സാധനമാണെന്ന് കരുതി സ്റ്റീല്‍ ബോംബ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അസം സ്വദേശികളായ ഫസല്‍ ഹഖ് മകന്‍ സെയ്ദുള്‍ എന്നിവര്‍ മരിച്ചത്. ആക്രി സാധനമാണെന്ന് കരുതി ഇവര്‍ കൊണ്ടുവന്ന സ്റ്റീല്‍ കവറിങ്ങുള്ള സാധനം ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രാത്രി പോലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Top