ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി ഉള്ളപ്പോള്‍ എന്തിന് വ്യാജനെ തിരഞ്ഞെടുക്കണമെന്ന് ജെയ്റ്റ്‌ലി

സൂറത്ത്: യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി ഉള്ളപ്പോള്‍ ജനങ്ങള്‍ എന്തിന് വ്യാജനെ തിരഞ്ഞെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഗുജറാത്തിലെ തിരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ് കോണ്‍ഗ്രസ്സിനെതിരെ ജെയ്റ്റ്‌ലിയുടെ പരിഹാസം.

മോദിക്ക് മുമ്പ് 10 വര്‍ഷം ഇന്ത്യ ഭരിച്ച സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. നേതാവില്ലാത്ത സര്‍ക്കാറായിരുന്നു അത്. പ്രധാനമന്ത്രിക്ക് ഓഫിസിലുണ്ടായിരുന്നു, എന്നാല്‍ അധികാരത്തിലുണ്ടായിരുന്നില്ലന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ജി.എസ്.ടി ഏകീകരിക്കണണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ഏറ്റവും വലിയ മണ്ടത്തരമാമെന്നും ജെയ്റ്റ്‌ലി വിശേഷിപ്പിച്ചു.

ഹവായ് ചെരുപ്പിനും ബി.എം.ഡബ്യു കാറിനും ഒരേ നികുതി ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും ജെയ്റ്റ്‌ലി പരിഹസിച്ചു.

Top