മെസി കപ്പടിച്ചപ്പോൾ മിഗ്വോയേലും താരമയി, യാഥാർത്ഥ്യമായത് ഏഴുവർഷം മുൻപത്തെ പ്രവചനം

ലോകകപ്പ് ചരിത്രത്തിലെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ അർജന്റീനക്കായി ലയണൽ മെസ്സി കിരീടമുയർത്തിയപ്പോൾ ഫുടബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത് മെക്‌സിക്കൻ പൗരനായ മിഗ്വായേല്‍ ഏഴുവർഷം മുമ്പ് പങ്കുവെച്ച ഒരു ട്വീറ്റാണ്.

2022 ഡിസംബർ 18ന് 34കാരനായ ലയണല്‍ മെസി ലോകകപ്പ് കിരീടം നേടും, എക്കാലത്തെയും മികച്ച താരമായി മാറും. ഏഴ് വർഷത്തിന് ശേഷം എന്‍റെ ഈ ട്വീറ്റ് നോക്കിവച്ചോ എന്നുമാണ് മിഗ്വായേല്‍ 2015 മാർച്ച് 21ന് ട്വിറ്ററില്‍ കുറിച്ചത്.

ആ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായ കാഴ്ചയാണ് ഇന്നലെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീനക്കായി മെസ്സി കപ്പുയർത്തിയപ്പോൾ ഫുടബോളിലെ ഒരേയൊരു മിശിഹാ മെസ്സി മാത്രമാണെന്ന് തെളിയിച്ചു.

എന്നാലും ഏഴുവർഷം മുമ്പ് ഇങ്ങനെയൊരു അത്ഭുത പ്രവചനം നടത്തിയ ഈ മെക്സിക്കൻ പൗരനെ ലോകം അതിശയത്തോടെയാണ് ഇപ്പോൾ നോക്കി കാണുന്നത്.

Top