പത്തനാപുരം ഗണേഷിന് എന്നും അഭിനിവേശം-ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍

കൊല്ലം: പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ഥിച്ച് നടന്‍ മോഹന്‍ലാല്‍. വീഡിയോയില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നതിങ്ങനെ.

“മറ്റുള്ളവരുടെ ദുഖം കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന് ഉള്ളത്. പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങൾ കാണാറുണ്ട് കേള്‍ക്കാറുണ്ട്. ഗണേഷിന്റെ
ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാന്‍ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.” മോഹന്‍ലാല്‍ പറഞ്ഞു.

ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മോഹന്‍ലാല്‍ പത്തനാപുരത്തെത്തിയിരുന്നു. ഴിഞ്ഞ തവണ പത്തനാപുരത്ത് താര പോരാട്ടമായിരുന്നു. നടന്‍ ജഗദീഷായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയും. ഇത് നാലാം തവണയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്ന് ജനവിധി തേടുന്നത്.

 

 

Top