കൊല്ലപ്പെട്ടത് പാകിസ്ഥാന്റെ ചെവിക്ക് പിടിച്ച ‘ആള്‍’; ഭീകരകേന്ദ്രങ്ങളെ ചോദ്യം ചെയ്ത സൊലേമാനി

ഴിഞ്ഞ വര്‍ഷം പാകിസ്ഥാനെ നിര്‍ത്തിപ്പൊരിച്ച ഇറാന്‍ ശക്തികേന്ദ്രമാണ് യുഎസ് ഡ്രോണ്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ കാസെം സൊലേമാനി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സില്‍ പെട്ട ഡസന്‍ കണക്കിന് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ ഇടപെടല്‍ തിരിച്ചറിഞ്ഞതോടെയാണ് സൊലേമാനി പാകിസ്ഥാനെ പരസ്യമായി കുറ്റപ്പെടുത്തിയത്.

യുഎസ് ഭീകരസംഘമായി വിലയിരുത്തുന്ന ഇറാന്‍ സൈന്യത്തിന്റെ അതിശക്തമായ കുദ്‌സ് സേനയെ നയിച്ചിരുന്ന സൊലേമാനി 2020 ജനുവരി മൂന്നിനാണ് മറ്റ് നിരവധി പേര്‍ക്കൊപ്പം കൊല്ലപ്പെട്ടത്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടിയ സംഭവത്തിന് പിന്നാലെ ഇറാഖിലുള്ള എല്ലാ യുഎസ് പൗരന്‍മാരോടും മടങ്ങാന്‍ അവര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

2019 ഫെബ്രുവരി 13ന് ഐആര്‍ജിസിയുടെ 27 അംഗങ്ങള്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സൊലേമാനി പാകിസ്ഥാന് എതിരെ തിരിഞ്ഞത്. സുന്നി തീവ്രവാദി വിഭാഗമായ ജെയ്ഷ് അല്‍ ആദിലാണ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റത്. ‘മേഖലയില്‍ എന്നും പാകിസ്ഥാന് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഒരു ചോദ്യം, നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?’, സൊലേമാനി ഫെബ്രുവരി 21ന് ചോദിച്ചു.

അല്‍ക്കാരുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ നിങ്ങള്‍ എപ്പോഴും അശാന്തി സൃഷ്ടിക്കുന്നു. ഇനി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഏതെങ്കിലും അയല്‍ക്കാര്‍ ബാക്കിയുണ്ടോ? ആണവ ബോംബ് കൈയില്‍ വെച്ചിട്ട് നൂറുകണക്കിന് മാത്രം വരുന്ന ഭീകരരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ? ഭീകരര്‍ നിങ്ങളുടെ എത്ര പേരെ കൊന്നു? നിങ്ങളുടെ അനുശോചനം വേണ്ട. എന്നാല്‍ ഇറാനെ പരീക്ഷിച്ചാല്‍ തിരിച്ചടി കിട്ടും, മേജര്‍ ജനറല്‍ സൊലേമാനി അന്ന് വ്യക്തമാക്കി.

Top