When Abhishek Bachchan broke Will Smith’s world record

ഭിഷേക് ബച്ചന്‍ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍. 12 മണിക്കൂര്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സിനിമ താരം എന്ന റെക്കോര്‍ഡാണ് ബച്ചന്‍ സ്വന്തമാക്കിയത്.

ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ പേരിലുളള റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്.

2004 ല്‍ ഐ റോബോര്‍ട്ട് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ഇടങ്ങളില്‍ വില്‍ സ്മിത്ത് ആരാധകരുമായി സംവദിച്ചിരുന്നു.

2009ല്‍ ഡല്‍ഹി 6 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഴ് നഗരങ്ങളാണ് അഭിഷേക് സന്ദര്‍ശിച്ചത്.

12 മണിക്കൂറിനുള്ളില്‍ 1800 കിലോ മീറ്റര്‍ ദൂരം താരം യാത്ര ചെയ്തു. പ്രൈവറ്റ് ജെറ്റിലും കാറിലുമായിരുന്നു യാത്ര.

Top