‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്’; മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്‌കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം അതേറ്റെടുത്തു. എന്നാല്‍ പുരസ്‌കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ടി സിദ്ദിഖ് എംഎല്‍എ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം” ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മ്മയില്‍ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.’, എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.

Top