പുതിയ വാട്സ് ആപ്പ് അപ്ഡേറ്റിൽ ഫോണിലെ ചാർജ് തീരുന്നതായി പരാതി

വാട്ട്സ് ആപ്പിൽ പുതിയ അപ്‌ഡേറ്റ് വന്നത് മുതല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നതായി റിപ്പോർട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഐഓഎസ് ഉപയോക്താക്കളുമാണ് ഇതിനെ തുടർന്ന് പരാതി ഉന്നയിച്ചത്. കൂടാതെ ഇതേ പരാതി പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

വാട്സ് ആപ്പ്ന്റെ 2.19.112 ഐഓഎസ് അപ്‌ഡേറ്റ് ആപ്ലിക്കേഷന്റെ ബാക്ഗ്രൗണ്ട് ആക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇതാണ് ബാറ്ററി ചാര്‍ജ് തീരുന്നതിനിടയാക്കുന്നതെന്നാണ് വാബീറ്റ ഇന്‍ഫൊ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കെല്ലാം നിങ്ങളെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ടെന്ന് നിശ്ചയിക്കാനുള്ള പുതിയ സെറ്റിങ്‌സ് ഉള്‍പ്പെടുന്നതാണ് വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ്.

വാട്‌സാപ്പിന്റെ 2.19.308 അപ്‌ഡേറ്റ് വന്നതുമുതലാണ് ആന്‍ഡ്രോയിഡില്‍ ഈ പ്രശ്നം വന്നത്. റെഡ്ഡിറ്റ്, ഗൂഗിള്‍ പ്ലേ, വണ്‍പ്ലസ്,ഫോറം എന്നിവയില്ലെല്ലാം ഉപയോക്താക്കള്‍ ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇതിനെ സംബന്ധിച്ച് വാട്‌സാപ്പ് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

Top