വാട്സ്ആപ്പിന്റെ പുതിയ നയം, തുർക്കി കോംപറ്റീഷൻ അതോറിറ്റി അന്വേഷണം തുടങ്ങി

വാട്സാപ് ഉപയോക്താക്കൾ അവരുടെ മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായി കൂടുതൽ ഡേറ്റ പങ്കിടാൻ ആവശ്യപ്പെടുന്ന പുതിയ നയമാറ്റത്തെക്കുറിച്ച് തുർക്കിയുടെ കോംപറ്റീഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 8 മുതൽ പുതിയ നിബന്ധനകൾ നടപ്പിൽ വരുന്നത്. ഫോൺ നമ്പറുകളും ലൊക്കേഷനുകളും ഉൾപ്പെടെയുള്ള ഉപയോക്തൃ ഡേറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്‌സ്ബുക്കിനെ അനുവദിക്കാനാണ് നീക്കം നടക്കുന്നത്. ഇതേതുടർന്നാണ് നടപടി.

ഇപ്പോഴത്തെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ നയമാറ്റം അംഗീകരിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും നിർദേശിച്ചതായി തുർക്കി കോംപറ്റീഷൻ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. മൊബൈൽ ഫോൺ ഓപ്പറേറ്ററായ തുർക്കെലിന്റെ ബിപി പോലുള്ള വാട്സാപിന് അനുകൂലമായി പ്രാദേശികമായി വികസിപ്പിച്ച മറ്റ് മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ മന്ത്രിമാർ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.

Top