ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാം, പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഡൽഹി: ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇതിൽ പുതിയത്. മുൻപത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെ വരെ ഒരേ സമയം വീഡിയോ കോൾ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

കോളിനിടെ വീഡിയോ, ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പ്രത്യേകമായി സന്ദേശം അയക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് കോളിൽ പാർട്ടിസിപ്പന്റിൽ ലോങ് പ്രസ് ചെയ്താൽ ഈ സേവനം ലഭിക്കും.

കോൾ ലിങ്ക് പങ്കുവെച്ച് കൊണ്ട് ഗ്രൂപ്പ് കോളിലേക്ക് ഉപയോക്താക്കളെ ക്ഷണിക്കുന്ന കോൾ ലിങ്ക് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് കോളിനിടെ പുതിയ ആൾ പങ്കെടുത്താൽ അത് അറിയിക്കുന്ന ഇൻ കോൾ ബാനർ നോട്ടിഫിക്കേഷനാണ് വാട്‌സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ച മറ്റൊരു ഫീച്ചർ. വീഡിയോ കോളിനിടെ, സ്‌ക്രീൻ ചെറുതാക്കി മറ്റു കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പിന്റെ പ്രത്യേകതയാണ്.

Top