വ്യാജസന്ദേശ പ്രചരണം; ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്ആപ്പ്

whatsapp

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ബോധവല്‍ക്കരണ വീഡിയോയുമായി വാട്സ്ആപ്പ്. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ ആദ്യമായാണ് ടെലിവിഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഒമ്പത് ഭാഷകളില്‍ ചാനലുകള്‍ക്ക് പുറമെ ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കും. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഈ ബോധവല്‍ക്കരണമെന്നും വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു.

60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്സ്ആപ്പ് ചാനലുകള്‍ വഴി പുറത്തു വിടുന്നത്. രാജസ്ഥാന്‍, തെലങ്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്. രാജ്യത്തെ പ്രധാന പത്രങ്ങളില്‍ മുഴുപ്പേജ് ബോധവല്‍ക്കരണ പരസ്യങ്ങള്‍ വാട്സ്ആപ്പ് നേരത്തേ നല്‍കിയിരുന്നു.

Top