പുതിയ അപ്ഡേറ്റ്സുമായി വാട്സ്ആപ്പ്

പുതിയ അപ്ഡേറ്റ്സുകളുമായി വാട്സ്ആപ്പ്. പുതിയ ആനിമേറ്റഡ് സ്റ്റിക്കർ പാക്കും, വാൾപ്പേപ്പറുകൾ എന്നിവയ്ക്കൊപ്പം സ്റ്റിക്കർ സെർച്ച് സൗകര്യവും വാട്സാപ്പ് അവതരിപ്പിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ടുഗെതർ അറ്റ് ഹോം എന്ന സ്റ്റിക്കർ പായ്ക്കിന് പുതിയ അപ്ഡേറ്റിലൂടെ ആനിമേഷൻ അവതരിപ്പിച്ചു.

വാട്സാപ്പിൽ ഏറെ ജനപ്രിയമായ സ്റ്റിക്കർ പായ്ക്ക് ആണ് ടുഗെതർ അറ്റ് ഹോം. നിലവിൽ ജിഫ് സെർച്ച് ചെയ്യാനുള്ള സൗകര്യം വാട്സാപ്പിലുണ്ട്. സ്റ്റിക്കറുകൾ മുഴുവൻ സ്ക്രോൾ ചെയ്ത് തിരയുന്നതിന് പകരം സ്റ്റിക്കർ പാക്കുകളുടെ പേര് തിരഞ്ഞ് കണ്ടുപിടിക്കാൻ ഈ സൗകര്യം സഹായിക്കും.

Top