സന്ദേശങ്ങൾ അയച്ച് മാസങ്ങൾക്ക് ശേഷവും ഡിലീറ്റ്​ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

നപ്രിയ സന്ദേശമയയ്ക്കല്‍ ആപ്പായ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ്. സന്ദേശങ്ങള്‍ അയച്ച് മാസങ്ങള്‍ക്ക് ശേഷവും അത് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. ഇനി സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കാതെ യൂസര്‍മാര്‍ക്ക് അബദ്ധത്തില്‍ അയച്ചുപോയ സന്ദേശങ്ങള്‍ ഇല്ലാതാക്കാം.

പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അനിശ്ചിതകാലത്തേക്ക് ഉയര്‍ത്തിയേക്കാം. അവര്‍ പങ്കുവെച്ച ചിത്രത്തില്‍, രണ്ട് മാസം മുമ്പ് അയച്ച സന്ദേശം ഉപയോക്താവിന് ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും.

2017-ലായിരുന്നു ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. തുടക്കത്തില്‍ മെസ്സേജ് അയച്ച് ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ മാത്രമേ അത് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒരുമണിക്കൂര്‍ കഴിഞ്ഞ് നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് കൊണ്ടുവരികയായിരുന്നു. എന്നാലിപ്പോള്‍, സന്ദേശം ലഭിച്ചയാളുടെയും അയച്ചയാളുടെയും ചാറ്റ്‌ബോക്‌സുകളില്‍ നിന്ന് മെസ്സേജുകള്‍ എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

 

Top