വാട്ട്സ്ആപ്പ് വെബിൽ വോയിസ് -വീഡിയോ കോളുകൾ അവതരിപ്പിക്കുന്നു

മുംബൈ: വെബിലും പുതിയ അപ്ഡേഷനുകളുമായി എത്താൻ തയ്യാറെടുക്കുകയാണ് വാട്ട്സ്ആപ്പ്. വെബ് പതിപ്പില്‍ വീഡിയോയും വോയ്‌സ് കോളും സാധ്യമാക്കുന്നുവെന്നതാണ് പുതിയ പ്രത്യേകത. വാട്‌സാപ്പിന്റെ വെബ് അപ്ലിക്കേഷനിൽ ബീറ്റ പതിപ്പിലാണ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ടെസ്റ്റിങ് നടക്കുന്നത്. ഇത് പ്രകാരം കോണ്‍ടാക്റ്റ് പേരിന് സമീപം വീഡിയോ ഐക്കണും കോള്‍ ഐക്കണും ഉണ്ടാകും.

നിലവില്‍, വാട്ട്സ്ആപ്പ് വെബിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും വിഷ്വൽസും മാത്രമേ കൈമാറാന്‍ കഴിയൂ. വാട്ട്സ്ആപ്പ് വെബ് 2.2043.7 അപ്‌ഡേറ്റില്‍ ഈ പുതിയ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചെറിയ ഗ്രൂപ്പുകള്‍ക്കായുള്ള പ്രൊഫഷണല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായി വാട്‌സാപ്പിന്റെ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ ഉപയോഗിക്കാനാകും.

Top