വാട്‌സ്ആപ്പ് വോയ്‌സ്/ വീഡിയോ ഗ്രൂപ്പ് കോളിങ് സേവനം ആരംഭിച്ചു

മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ വോയ്‌സ്/ വീഡിയോ ഗ്രൂപ്പ് കോളിങ് സേവനം നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു മുതല്‍ ഈ സേവനം വാട്‌സ്ആപ്പ് നടപ്പിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ഒഫീഷ്യല്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി വിവരം അറിയിച്ചത്.

ഈ സേവനത്തിലൂടെ ഒരാള്‍ക്ക് ഒരേ സമയം 4 പേരുമായി സംസാരിക്കാവുന്നതാണ്. ആഡ് പാര്‍ട്ടിസിപ്പന്റ് എന്ന ബട്ടണ്‍ ഉപയോഗിച്ച് മറ്റു സുഹൃത്തുക്കളെ കോളിലേക്ക് ആഡ് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

എന്നാല്‍ ഗ്രൂപ്പ് വോയ്‌സ് കോളുകളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറ്റാനുള്ള ഓപ്ഷന്‍ നിലവില്‍ ഇല്ല. എന്നാല്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ക്യാമറ ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. അതേസമയം, വോയ്‌സ് കോളോ വീഡിയോ കോളോ ചെയ്യുന്നതിനിടയില്‍ ഒരാളെ കോണ്‍ടാക്റ്റില്‍ നിന്നും റിമൂവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

Top