വാട്‌സ്ആപ്പ് ശബ്ദസന്ദേശങ്ങള്‍ ഇനി രഹസ്യമായി കേള്‍ക്കാം

voice

വാട്‌സ്ആപ്പിലൂടെ വരുന്ന ശബ്ദസന്ദേശങ്ങള്‍ പൊതുവെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഹെഡ് ഫോണ്‍ വെച്ചോ ആണ് ഭൂരിഭാഗം ഉപയോക്താക്കളും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ശബ്ദസന്ദേശങ്ങള്‍ കേള്‍ക്കാന്‍ വാട്‌സ്ആപ്പ് തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു.

വാട്‌സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ലൗഡ് സ്പീക്കറിന് പകരം നമ്മള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഇയര്‍ പീസ് വഴി കേള്‍ക്കാന്‍ സാധിക്കും. അപ്പോള്‍ മറ്റാരും ആ ശബ്ദം കേള്‍ക്കില്ല. ഇതിനായി വോയ്‌സ് മേസേജ് പ്ലേ ബട്ടണ്‍ അമര്‍ത്തിയ ശേഷം ഫോണ്‍ ചെവിയോട് ചേര്‍ത്ത് വെച്ചാല്‍ മാത്രം മതി. ലൗഡ് സ്പീക്കറില്‍ നിന്നും ശബ്ദം ഇയര്‍ പീസ് വഴി പ്ലേ ചെയ്യാന്‍ ആരംഭിക്കും.

ഇയര്‍പീസ്, ലൗഡ്‌സ്പീക്കര്‍, ഹെഡ്‌ഫോണ്‍ എന്നിങ്ങനെ മൂന്ന് വിധത്തിലാണ് വോയ്‌സ് മെസേജ് കേള്‍ക്കുവാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഒരുക്കിയിട്ടുള്ളത്. പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുവാന്‍ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.

Top