യുഎഇയിലും മറ്റ്‌ വിവിധ രാജ്യങ്ങളിലുമായി ഇന്നലെ വാട്‌സ് ആപ്പ് തടസ്സപ്പെട്ടു

അബുദാബി: ഇന്നലെ വൈകീട്ട് യുഎഇയില്‍ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സമാനമായ അവസ്ഥയുണ്ടായെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടര്‍ ഡോട്ട് കോം പറഞ്ഞു.

വാട്‌സ് ആപ്പില്‍ വോയിസ് മെസേജുകളോ ഫോട്ടോകളോ അയക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു ഉപബോക്താക്കള്‍ പരാതിപ്പട്ടത്. കേരളത്തിലും ഇത്തരം സമാനമായ സംഭവം ഇന്നലെ നേരിട്ടിരുന്നു.

വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍ അടക്കമുള്ള മീഡിയ ഫയലുകല്‍ അയക്കാനോ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടെക്സ്റ്റ് മേസേജുകള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top