whatsapp use-children-not more than 20 minutes-rishirajsingh

തൃശൂര്‍: കുട്ടികള്‍ 20 മിനിറ്റില്‍ കൂടുതല്‍ വാട്‌സ് ആപ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.

അശ്ലീല സന്ദേശങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ വാട്‌സ് ആപില്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ദിവസവും പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കുട്ടികള്‍ മണിക്കൂറുകളാണ് വാട്‌സ് ആപില്‍ ചെലവഴിക്കുന്നത്. വാട്‌സ് ആപില്‍ സന്ദേശം അയച്ചാല്‍ കേസൊന്നുമാകില്ലെന്നു കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. വളരെ ഗൗരവമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ എക്‌സൈസ് സ്റ്റാഫ് സഹകരണസംഘം വാര്‍ഷിക പൊതുയോഗവും ലഹരിവിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ മദ്യനയം നല്ലതാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയെന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ വ്യാജമദ്യ നിര്‍മാണമുണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Top