സന്ദേശങ്ങള്‍ക്ക് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യമൊരുക്കാന്‍ വാട്‌സാപ്പ്

വാട്‌സാപ്പില്‍ പുതിയ ഒരു സൗകര്യം കൂടി അണിയറയില്‍ ഒരുങ്ങുന്നു. സന്ദേശങ്ങള്‍ക്ക് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യമാണിത്. മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലും ഇന്‍സ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജിങിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.

ചാറ്റില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മേല്‍ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്ന് ഇമോജി സെലക്ട് ചെയ്ത് മറുപടി നല്‍കാനും സാധിക്കുന്ന സംവിധാനമാണിത്.
നിലവില്‍ വാട്‌സാപ്പില്‍ ഇമോജികള്‍ ലഭ്യമാണെങ്കിലും സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇമോജികള്‍ റിപ്ലൈ ആയി ആയക്കേണ്ടതുണ്ട്.

എന്നാല്‍ പുതിയ സംവിധാനം വഴി മെസേജുകളോട് പ്രതികരണം അറിയിക്കുക എളുപ്പമാവും. ടെക്സ്റ്റ് മെസേജുകള്‍ക്ക് തൊട്ടുതാഴെയായാണ് ഇമോജികള്‍ കാണുക. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവും. ഗ്രൂപ്പ് ചാറ്റുകളിലെ നിങ്ങളുടെ റിയാക്ഷനുകള്‍ മറ്റുള്ളവര്‍ക്ക് കാണുകയും ചെയ്യാം.

നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഈ സൗകര്യം. ഇത് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റ് നിരവധി മാറ്റങ്ങള്‍ വാട്‌സാപ്പില്‍ വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top