വാട്സാപ്പുമായി തെരുവിൽ ഇറങ്ങി ഒരു നാടകം; വ്യാജ വാർത്ത തടയാനുള്ള പദ്ധതി

whatsapp

ജയ്‌പൂർ: വെയിൽ മൂർച്ഛിച്ചു വരുന്ന ഒരു ഉച്ച സമയത്ത്, ജയ്‌പൂരിന്റെ തിരക്കുള്ള നഗരത്തിൽ ഒരു തുറന്ന ട്രക്ക് വന്നു. അതിൽ നിന്നും അഞ്ചു പേർ ചാടിയിറങ്ങി നഗരമധ്യത്തിൽ ഒരു നാടകവും അവതരിപ്പിച്ചു. അവിടെ ആകെ ഒരു പച്ച മയം എന്ന് പറഞ്ഞാൽ മതിയല്ലോ! ട്രക്കിലും നാടകം അവതരിപ്പിക്കുന്ന യുവാക്കളുടെ കുപ്പായത്തിലും ഒക്കെ പച്ച നിറം. ഇത് വെറുതെ നടത്തിയ ഒരു തെരുവ് നാടകം അല്ല കേട്ടോ. വാട്ട്സാപ്പിൻറെ ഏറ്റവും വലിയ ശാപമായ വ്യാജ വാർത്താ പ്രചാരണത്തിന് ഒരു അന്ത്യം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ വാട്ട്സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്.

ഏതാണ്ട് 200 മില്യൺ ആളുകളാണ് വാട്ട്സാപ്പ് സൗകര്യം ഉപയോഗിക്കുന്നത്. ഈ മാധ്യമത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തയുടെ അക്രമവും അനീതിയും ഒക്കെയാണ് യുവാക്കൾ നാടകത്തിന്റെ രൂപത്തിൽ അവതരിപ്പിച്ചത്.

സർക്കാറിന്റെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് വാട്ട്സാപ്പും ഫേസ്ബുക്കും ഇത്തരം ഒരു പ്രശ്നത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. 2017 മുതൽ ഏതാണ്ട് 70 ആക്രമണ പരമ്പരകളിലായി 30 മരണങ്ങളാണ് ഈ രണ്ടു സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ നടന്നത് എന്ന് ഡാറ്റ പോർട്ടലായ ഇന്ത്യ സ്പെൻഡ്‌ പറയുന്നു.

Top