ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്ടുകള്‍ പങ്കുവെയ്ക്കാം

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് പുതിയ കോണ്‍ടാക്റ്റുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഓഎസ് ബീറ്റാ പതിപ്പുകളില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്സാപ്പ് സെറ്റിങ്സ് മെനുവിലാണ് അതിനുള്ള ഓപ്ഷനുകളുള്ളത്. രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. അതില്‍ ഒന്ന് നിങ്ങളുടെ സ്വന്തം ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാനുള്ള ഓപ്ഷനാണ്. രണ്ടാമത്തേത് മറ്റുള്ളവരുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷനുമാണ്.

സ്വകാര്യത ഉറപ്പുവരുത്താന്‍ ക്യൂആര്‍ കോഡ് പിന്‍വലിക്കുന്നതിനുള്ള സൗകര്യവും പുതിയ ബീറ്റാ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. അതായത് ക്യുആര്‍ കോഡ് ആര്‍ക്കെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. പിന്‍വലിച്ച് കഴിഞ്ഞതിന് ശേഷം ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോണ്‍ടാക്റ്റ് ലഭിക്കുകയില്ല.

നിലവില്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നമ്പര്‍ സേവ് ചെയ്താണ് ഓരോ വാട്സാപ്പ് കോണ്‍ടാക്റ്റും ചേര്‍ക്കുന്നത്. നിലവില്‍ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന വാട്സാപ്പ് ആപ്പിലേക്ക് ഇത് എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

Top