പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

ഫോണുകളില്‍ ടച്ച് ഐഡി, ഫേസ് ഐഡി ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഐഒഎസ് വാട്‌സ്ആപ്പ് ബിസിനസ്സ് ആപ്ലിക്കേഷനിലും ഫീച്ചര്‍ വൈകാതെ നിലവില്‍ വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫീച്ചറുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് നിലവില്‍ വരാന്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആപ്പിലെ പ്രൈവസി സെറ്റിങ്‌സിലാണ് ഫീച്ചറുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ ഉപയോക്താവിന്റെ സമ്മതമില്ലാതെ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ആപ്ലിക്കേഷന്‍ തുറക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല, ആപ്ലിക്കേഷന്‍ തുറന്നുവരാന്‍ പാസ്‌കോഡും ആവശ്യപ്പെടുന്നതാണ്.

Top