WhatsApp talaq: Man based in Riyadh divorces wife in Hyderabad

ഹൈദരാബാദ്: വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള വിവരം അറിയിക്കാനുള്ള ഏറ്റവും എളുപ്പവഴിയായി വാട്‌സ്ആപ്പ്. ഹൈദരാബാദില്‍ നിന്നുമാണ് ഏറ്റവും പുതിയ വിവാഹമോചന വാര്‍ത്ത എത്തിയിരിക്കുന്നത്.

ബാദര്‍ ഇബ്രാഹിം എന്ന യുവതിക്കാണ് വിവാഹബന്ധം വേര്‍പെടുത്തിയതായി വാട്‌സ്ആപ്പ് സന്ദേശം വഴി വിവരം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനാണ് സൗദി അറേബ്യയില്‍ സോഫ്റ്റ് വെയര്‍ അനലിസ്റ്റായ മുദാസിര്‍ അഹമ്മദ് ഖാനെ എംബിഎ ബിരുദധാരിയായ ബാദര്‍ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മുദാസിര്‍ ജോലി സ്ഥലത്തേക്ക് തിരികെ പോയി. ആറ് മാസം കഴിഞ്ഞപ്പോള്‍ ബാദറിന് വാട്‌സ്ആപ്പ് വഴി വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഭാര്യയ്ക്ക് അമ്മയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനമെടുക്കാന്‍ മുദാസിറിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

വിവാഹബന്ധം വേര്‍പെടുത്തുകയാണെന്നും ഉടന്‍ വീട്ടില്‍ നിന്നും ഇറങ്ങണമെന്നും വാട്‌സ്ആപ്പ് മെസേജില്‍ മുദാസിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇതിലും നല്ല ബന്ധം ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍’ മുദാസിറിന്റെ മാതാപിതാക്കള്‍ വീഡിയോയില്‍ പറഞ്ഞതായും യുവതി പറയുന്നു.

യുവതിയുടെ പരാതിയില്‍ മുസാദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Top