ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നു

പയോക്താക്കള്‍ക്ക് സ്റ്റിക്കര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.239 ഉം ഐഒഎസ് ഉപയോക്താക്കള്‍ക്ക് 2.18.100 വേര്‍ഷനിലുമാണ് ഫീച്ചര്‍ ലഭിക്കുക.

12 പുതിയ സ്റ്റിക്കറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 2.18.329 വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്തതിനു ശേഷം ഏതെങ്കിലും ചാറ്റ് ഓപ്പണ്‍ ചെയ്ത് ഇമോജി ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ വലതുവശത്ത് സ്റ്റിക്കര്‍ ഐക്കണ്‍ ലഭിക്കുന്നതാണ്.

Top