മുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ടു; യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: മുന്‍ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്ട്സ്സ് ആപ്പ് സ്റ്റാറ്റസായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുളങ്കുന്നതുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് ചില അഭിപ്രായ വത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോവുകയായിരുന്നു. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതി ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്.

Top