സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് തന്നെ; വാട്‌സാപ്പ് പഴയ രൂപത്തിലേക്ക്

നപ്രിയ സാമൂഹ്യമാധ്യമമായ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുകയാണ്. വാട്സാപ്പിന്റെ 2.20.166 ബീറ്റാ അപ്ഡേറ്റിലാണ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് വേണ്ടി വാട്സാപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം 15 സെക്കന്‍ഡായി വെട്ടികുറച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു ഈ നീക്കം.

Top