‘വ്യൂ വണ്‍സ്’ ഫീച്ചറില്‍ വന്‍ പരിഷ്കരണം നടത്തി വാട്ട്സ്ആപ്പ്

ന്യൂയോർക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വൺസ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോൺടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാൻ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാൽ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകൾ വാട്ട്സ്ആപ്പിന് മുൻപ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്.

സ്വകാര്യവും വളരെ തന്ത്രപ്രധാനമായതുമായ വീഡിയോ, അല്ലെങ്കിൽ ഫോട്ടോ പങ്കിടുമ്പോൾ ഈ ഫീച്ചർ തീർത്തും ഉപകാരപ്രഥമാണ്. എന്നാൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഒന്ന് വലിയതോതിൽ പരിഷ്കരിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം.

2022 ഓഗസ്റ്റിൽ ഇത്തരത്തിൽ ഒരു തവണ കാണാൻ കഴിയുന്ന ഫോട്ടോകളുടെയും, വീഡിയോകളുടെയും സ്‌ക്രീൻഷോട്ട് എടുക്കാൻ സാധിക്കാത്ത ഫീച്ചർ വാട്ട്‌സ്ആപ്പിൽ വരുമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയെന്നാണ് ചില ബീറ്റ ടെസ്റ്ററുകൾ ഉദ്ധരിച്ച് ആൻഡ്രോയ്ഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.

Top