വാട്‌സ് ആപ്പ് ഇനി ‘കിട്ടാകനിയാകും’; 2020മുതല്‍ ഈ സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ് ആപ്പ് ഉണ്ടാകില്ല

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്, 2020മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ലെന്ന്. ഭക്ഷണം ഇല്ലെങ്കിലും ജീവിക്കാം എന്നാല്‍ വാട്‌സ് ആപ്പ്, സോഷ്യല്‍ മീഡിയ ഇതൊന്നും ഇല്ലാതെ പറ്റില്ലെന്ന കാഴ്ചപ്പാടാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. തുടര്‍ന്ന് ഏതൊക്കെ സ്മാര്‍ട്ട് ഫോണുകളാണ് വാട്‌സ് ആപ്പ് നിര്‍ത്തലാക്കുന്നത് എന്നായി അടുത്ത അന്വേഷണം.

വാട്‌സ് ആപ്പ് ചോദ്യോത്തര വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളിലുമാണ് അടുത്ത വര്‍ഷം തൊട്ട് വാട്‌സ് ആപ്പ് ലഭിക്കാതിരിക്കുക. 2020ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ലഭിക്കുന്ന വിവരം.

ഈ മൊബൈല്‍ ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് എടുക്കാനോ നിലവിലുള്ള അക്കൗണ്ട് റീ-വേരിഫൈ ചെയ്യാനോ സാധിക്കില്ല. ഇതിന് പുറമെ 2019 ഡിസംബര്‍ 31 മുതല്‍ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് സപ്പോര്‍ട്ട് പിന്‍വലിക്കും.

Top