വാട്‌സ്ആപ്, സ്‌കൈപ് ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഡിസംബറില്‍

whatsapp

ന്യൂഡല്‍ഹി: വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്നതില്‍ അടുത്തമാസം ചേരുന്ന യോഗത്തില്‍ തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നത്.

ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ തലവന്മാര്‍ പങ്കെടുക്കും. ഓവര്‍ ദ ടോപ് (ഒ.ടി.ടി) എന്ന പേരിലറിയപ്പെടുന്ന സ്‌കൈപ്, വാട്‌സ്ആപ് തുടങ്ങിയ ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

Top