വാട്സ്ആപ്പ് സേവനം ഭാഗികമായി നിലച്ചു; നെട്ടോടമോടി ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് സേവനം ഭാഗികമായി തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും അടക്കം മീഡിയ ഫയലുകള്‍ അയക്കാനാണ് തടസം നേരിട്ടത്.

സ്റ്റാറ്റസ് അപ്‌ഡേഷനും തടസപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.വാട്‌സ്ആപ്പില്‍ മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല.

ഞായറാഴ്ച വൈകുന്നേരം മുതലാണ് തകരാറുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ത്യയില്‍ കൂടാതെ പശ്ചിമേഷ്യയിലും യൂറോപ്പിലും തടസമുണ്ടായി. ആറു മണിയോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല. ആഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ട്.

Top