വാണിജ്യത്തിന്‌ കൂടുതല്‍ സാധ്യതയുമായി ‘വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ്’ ആപ്പ്

whatsApp for bussines App

ന്യൂയോര്‍ക്ക്: ബിസിനെസ് രംഗത്ത് പുത്തന്‍ ചുവടുവെപ്പിനൊരുങ്ങി വാട്ട്‌സാപ്പ്. ‘വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ്’ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്‌. ഇതുവഴി കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റു വിവരങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.

തുടക്കത്തില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാകുക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉടന്‍ തന്നെ പുതിയ ആപ്പ് ലഭിക്കുമെന്നാണ് വിവരം. ‘യൂസര്‍ ചാറ്റ്’ രൂപത്തില്‍ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ-മെയില്‍, സ്റ്റോര്‍ മേല്‍വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിയവ ഉപഭോക്താക്കളിലെത്തിക്കാന്‍ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് സൂചന.

Top