വാട്‌സ്ആപ്പില്‍ PNR സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം . . .

whatsapp

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ടെക്‌നോളജി എത്തിയിരിക്കുകയാണ്. ഇതിനായി റെയില്‍വേ ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ മേക്ക്‌മൈട്രിപ്പുമായി ചേര്‍ന്നിരിക്കുകയാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ PNR സ്റ്റാറ്റസ്, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് എന്നിവ അവരുടെ സ്മാര്‍ട്ട്‌ഫോണിലൂടെ തന്നെ അറിയാം. ഇത് എങ്ങനെയാണെന്നു നോക്കാം.

. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്

. പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍

. പിഎന്‍ആര്‍ നമ്പറും ട്രയിന്‍ നമ്പറും കൈയ്യില്‍ എടുത്തു വയ്ക്കുക

ഇനി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം നിങ്ങളുടെ ഫോണില്‍ ‘Dialer’ ആപ്പ് തുറക്കുക

2. ഇനി നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് ‘7349389104’ (MakeMyTrip Official Number) ചേര്‍ക്കുക.

3. നമ്പര്‍ സേവ് ചെയ്ത ശേഷം നിങ്ങളുടെ ഫോണിലെ വാട്‌സ്ആപ്പ് തുറന്ന് റീഫ്രഷ് ചെയ്യുക.

4. വാട്‌സ്ആപ്പില്‍ മേല്‍ പറഞ്ഞ കോണ്‍ടാക്റ്റ് തിരഞ്ഞ്, ചാറ്റ് വിന്‍ഡോ തുറക്കുക.

5. നിങ്ങളുടെ തത്സമയ ട്രൈന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി ട്രൈന്‍ നമ്പറും, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനായി പിഎന്‍ആര്‍ നമ്പരും നല്‍കുക.

6. അതിനു ശേഷം MakeMyTrip റിയല്‍ടൈം ട്രയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ ബുക്കിംഗ് സ്റ്റാറ്റസും അയച്ചു തരും.

കോണ്‍ടാക്റ്റ് ലിസ്റ്റ് റീഫ്രഷ് ചെയ്യാനായി:

. വാട്ട്‌സാപ്പ് തുറന്ന് താഴെ വലതു വശത്ത് മൂലയില്‍ കാണുന്ന ‘New Message’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

. ഇനി മൂന്നു തിരശ്ചീന ഡോട്ടുകളില്‍ ടാപ്പ് ചെയ്യുകയും തുടര്‍ന്ന് ‘Refresh’ ഓപ്ഷന്‍ ടാപ്പ് ചെയ്യുകയും ചെയ്യുക.

ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:

. നിങ്ങള്‍ അയച്ച വാട്ട്‌സാപ്പ് സന്ദേശത്തില്‍ ‘ബ്ലൂ ടിക്ക്’ കാണുന്നതു വരെ MakeMyTrip ഒന്നും പ്രതികരിക്കില്ല.

. നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി സമയം അന്വേഷണങ്ങളുടെ എണ്ണം അല്ലെങ്കില്‍ സെര്‍വര്‍ ലോഡ് എന്നിവയെ ആശ്രയിച്ചിരിക്കും.

Top