‘വാട്ട്‌സ്ആപ്പ്’ ഇനി ഐപാഡിലും; പുതിയ പ്ലാറ്റ്‌ഫോമുമായി മെറ്റ

സോഷ്യല്‍ മീഡിയയില്‍ വളരെ പ്രചാരത്തിലുള്ള ആപ്പ്‌ളിക്കേഷനാണ് ‘വാട്ട്‌സ്ആപ്പ്’. ഏകദേശം 270 കോടിയോളം പ്രതിമാസ ഉപയോക്താക്കളുണ്ട് മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിന്. സ്മാര്‍ട്ട്ഫോണ്‍, ഡെസ്‌ക്ടോപ്പ്, ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകള്‍ എന്നിവയിലൂടെയാണ് ആപ്പ് നിലവില്‍ ലഭ്യമാകുന്നത്. എന്നാലിപ്പോള്‍ ഐപാഡ് പതിപ്പില്ലെന്ന ആരാധകരുടെ പരാതിക്കു വിരാമമിട്ടുകൊണ്ട് മെറ്റ രംഗത്തെത്തിയിരിക്കുന്നു.

ഐപാഡുകള്‍ക്കായുള്ള വാട്ട്‌സ്ആപ്പ് ബീറ്റാ പതിപ്പിന്റെ ടെസ്റ്റിംഗ് മെറ്റ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഐപാഡിന് അനുയോജ്യമായ ഒരു ബീറ്റ പതിപ്പിന്റെ പരീക്ഷണം തുടങ്ങിയതായും മൊബൈല്‍ പതിപ്പിന്റെ എല്ലാ ഫീച്ചറുകളും ഈ പതിപ്പിലുമുണ്ടാകുമെന്നും Wabetainfo അറിയിച്ചു. നിലവില്‍ ഐപാഡ് ഉപയോക്താക്കള്‍ ആപ്പ് ഉപയോഗിക്കുന്നതിനായി വാട്ട്‌സ്ആപ്പ് വെബ് പതിപ്പിനെയാണ് ആശ്രയിക്കുന്നത്.

വാട്ട്സ്ആപ്പ് ഉടന്‍ തന്നെ ഐപാഡ് ഒഎസ്സിനുളള പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒരുക്കുന്ന ഐപാഡ് ഒഎസ്സിനെയുള്ള വാട്ട്‌സ്ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ഏത് ആപ്പിള്‍ ഡിവൈസുകളിലും അവരുടെ സന്ദേശങ്ങള്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. വാട്ട്സ്ആപ്പ് ഉടന്‍ തന്നെ ഐപാഡ് ഒഎസ്സിനുളള പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പതിപ്പും ഐഫോണുമായി ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഐപാഡില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും എന്നാണ് സൂചന. കൂടാതെ സ്വകാര്യത ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറുമുണ്ടാകും. എന്നാല്‍ ഐപാഡിനുള്ള വാട്ട്സ്ആപ്പ് പതിപ്പ് എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Top