വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു

whatsapp

പഭോക്താക്കള്‍ക്ക് സഹായകരമായ രീതിയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ വഴി മറ്റൊരാള്‍ അയക്കുന്ന സന്ദേശം മറ്റുള്ളവരില്‍ നിന്നും ഫോര്‍വേഡ് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും.

വാട്‌സ്ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് ഏറെ സഹായകരമാകും. മാത്രമല്ല വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു.

Top