വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കി ഫേസ്ബുക്ക്

Whatsapp

കാലിഫോര്‍ണിയ: ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്ത ശേഷം ഒട്ടനവധി മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനമൊരുക്കുകയാണ് ഫേസ്ബുക്ക്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്‌സ്ആപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക.

നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാട്‌സ്ആപ്പിലെ പണവിനിമയം.

പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്‌സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് സേവനം ലഭ്യമാക്കുന്നുണ്ട്‌.

Top