‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറില്‍ പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

whatsapp

യച്ച സന്ദേങ്ങള്‍ പിന്‍വലിക്കാനുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്‍ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് 13 മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്റ് എന്ന് കാണിക്കുന്ന വിന്‍ഡോ തുറന്നുവരുന്നതാണ്. ഇതുപ്രകാരം സന്ദേശം ലഭിച്ചയാള്‍ പരിഗണിച്ചാല്‍ മാത്രമേ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ. മെസേജ് പിന്‍വലിക്കാനുള്ള ഒരു അപേക്ഷയും അവര്‍ക്ക് ലഭിക്കും.

നേരത്തെ, ഇത് 1 മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്റ് എന്നിങ്ങനെ ആയിരുന്നു. 7 മിനിറ്റായിരുന്നു മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി. കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

Top