വാട്ട്‌സാപ്പ് മെസേജുകള്‍ ഡീലീറ്റ് ചെയ്യാന്‍ സാധിക്കില്ല ; എളുപ്പത്തില്‍ കണ്ടെത്താം

റ്റവും അധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്.

അടുത്തിടെയാണ് വാട്ട്‌സാപ്പ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന സവിശേഷത ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.

നിങ്ങള്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ആപ്ലിക്കേഷനില്‍ തന്നെ നിലനില്‍ക്കുമെന്നാണ് വാട്ട്‌സാപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ ഇവ എളുപ്പത്തില്‍ തിരിച്ചെടുക്കാനും സാധിക്കുമെന്ന് പറയുന്നു.

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന മൂന്നാമതൊരു ആപ്ലിക്കേഷനിലൂടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് സ്പാനിഷ് ബ്ലോഗ് ആന്‍ഡ്രോയ്ഡ് ബോസ് വ്യക്തമാക്കി.

കൂടാതെ സന്ദേശം സ്വീകരിക്കുന്ന വ്യക്തിക്ക് നീക്കം ചെയ്യപ്പെട്ട സന്ദേശങ്ങള്‍ എളുപ്പത്തില്‍ തന്നെ കണ്ടെത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഉപഭോക്താക്കള്‍ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗിനില്‍ സെര്‍ച്ച് ചെയ്ത് നോവ ലോഞ്ചര്‍ പോലുളള മറ്റു ലോഞ്ചറുകള്‍ ഉപയോഗിക്കുന്നത് സന്ദേശങ്ങള്‍ കണ്ടെത്താന്‍ വളരെ എളുപ്പമാണ്.

Top