യൂസര്‍മാരുടെ സുരക്ഷ: വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു

jan koum

ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജാന്‍ കോം രാജിവെച്ചു. മറ്റു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ‘ടെക്‌നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാന്‍ ഒരു മാറ്റം ആവശ്യമാണ്’- അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

വാട്‌സ്ആപ്പിന്റെ പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായി കോമിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വാട്‌സ്ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നുവെന്നും അത് എന്‍ക്രിപ്ഷന്‍ നിലവാരത്തെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫേസ്ബുക്കുമായുള്ള കോമിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചുകൊണ്ടുള്ള കോമിന്റെ പോസ്റ്റ്.

വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിന്റെ ഭൂരിഭാഗവും ഫേസ്ബുക്കിന്റെ കൈയിലായിരുന്നു. നിലവില്‍ ഫേസ്ബുക്കിന്റെ ബോര്‍ഡ് മെമ്പര്‍മാരിലൊരാളാണ് കോം.

Top