ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ ഫീച്ചേർസുമായി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതൽ സൗക്രര്യപ്രദമായി മെസേജ് അയക്കാനും ഫോൺ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയിൽ എത്തിച്ചതിൽ വാട്സാപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ നമ്മുടെ കൂടുതൽ സന്ദേശങ്ങളും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. അതിൽ തന്നെ പുതിയതായി പരിചയപെടുന്നവരും അപരിചതരും ഉൾപെടും. ഇവർക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്താൽ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നത്തെ മറികടക്കുന്നതാണ്.

ഇനി മുതൽ ഒരാളുടെ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇനി നമ്പർ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

ഈ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഈ അടുത്ത് ഇത് ലഭ്യമാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ ഫീച്ചര്‍ ഇല്ലാതെയും നമ്പര്‍ സേവ് ചെയ്യാതെ മെസേജ് അയക്കാന്‍ വഴിയുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ ഈ URL https://wa.me/phonenumber സന്ദര്‍ശിക്കുക. എന്നിട്ട് ഫോണ്‍ നമ്പറിന് പകരം നിങ്ങള്‍ മെസേജ് അയയ്ക്കാനിരിക്കുന്ന കണ്ട്രി കോഡ് ഉള്‍പ്പെടെയുള്ള നമ്പര്‍ നല്‍കുക. വാട്‌സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് വരും ദിവസങ്ങളില്‍ അറിയാം.

 

Top